തിരുവല്ല : അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്ന ജൂൺ 26 ന് എക്സൽ സോഷ്യൽ അവെയർനെസ് മീഡിയയുടെ നേതൃത്വത്തിൽ മൂന്നിടങ്ങളിൽ ലഹരിവിരുദ്ധ പരിപാടികൾ നടത്തുന്നതാണ്. സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂൾ ഇരുവെള്ളിപ്ര, ഡി.ബി സ്കൂൾ കാവുംഭാഗം, പുഷ്പഗിരി നഴ്സിങ്ങ് കോളേജ് തിരുവല്ല എന്നിവിടങ്ങളിലാണ് പ്രോഗ്രാമുകൾ നടത്തപ്പെടുക. ലഹരിക്കെതിരെയുള്ള ലഘു നാടകം, മാജിക് ഷോ, പപ്പറ്റ് ഷോ, ക്ലാസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജോബി കെ.സി, ഡെന്നി ജോൺ, മനീഷ്, സജ്ഞയ്, ജെറിൻ, ജെയിംസ്, കോളിൻസ് ജെ പോൾ,രതീഷ് എന്നിവർ വിവിധ പ്രോഗ്രാമുകൾ നടത്തുന്നതാണ്. എക്സൽ സോഷ്യൽ അവെയർനെസ് മീഡിയ അഡ്മിനിസ്ട്രേറ്റർ സ്റ്റാൻലി എബ്രഹാം, ഡയറക്ടർ ബിതിൻ ബിജു, സ്റ്റേറ്റ് കോർഡിനേറ്റർ സ്റ്റെഫിൻ പി.രാജേഷ് എന്നിവർ നേതൃത്വം നൽകുന്നതാണ്.