കുമ്പനാട്: എക്സൽ സോഷ്യൽ അവയർനെസ് മീഡിയായുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസുകൾ നടത്തി. കുമ്പനാട് നോയൽ മെമ്മോറിയൽ സ്കൂളിലാണ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തിയത്. തിരുവല്ല എക്സൈസ് ഓഫീസർ അനു പ്രസാദ് ക്ലാസ് നയിച്ചു. എക്സൽ സോഷ്യൽ അവയർനെസ് മീഡിയായുടെ നേതൃത്വത്തിൽ വിവിധ മാധ്യമങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം നല്കി. ലഘുനാടകം,പപ്പറ്റ് ഷോ,മാജിക് ഷോ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി.എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ,ജോബി കെ.സി എന്നിവർ പ്രസംഗിച്ചു. ഡെന്നി ജോൺ, കോളിൻസ് ജെ പോൾ,ജെയിംസ് ജോൺ, ജെറിൻ,സഞ്ജയ്, രതീഷ് എന്നിവർ വിവിധ പ്രോഗ്രാമുകൾ നടത്തി.എക്സൽ സോഷ്യൽ അവയർനെസ് മീഡിയ ഡയറക്ടർ ബിതിൻ ബിജു,സ്‌റ്റേറ്റ് കോഡിനേറ്റർ സ്റ്റെഫിൻ പി രാജേഷ് എന്നിവർ നേതൃത്വം നൽകി.