തിരുവല്ല : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് എക്സൽ സോഷ്യൽ അവെയർനെസ് മീഡിയായുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. തിരുവല്ല വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ തിരുവല്ല സെൻറ് തോമസ് സ്കൂളിൽ വെച്ച് ലഹരിവിരുദ്ധദിനാചരണത്തിന്റെ ഉദ്ഘാടനം നടന്നു. തിരുവല്ല എം എൽ എ ബഹു.മാത്യു റ്റി.തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഷാജി മാത്യു വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സാം ഈപ്പൻ, സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജോബി കെ.സി, ബിതിൻ ബിജു, ഡെന്നി ജോൺ എന്നിവർ പ്രസംഗിച്ചു. എക്സൽ സോഷ്യൽ അവെയർനെസ് ടീം വിവിധ പരിപാടികൾ അവതരിപ്പിച്ചു. തിരുവല്ല ദേവസ്വം ബോഡ് സ്കൂളിൽ നടന്ന പ്രോഗ്രാമിൽ തിരുവല്ല ഡി വൈ എസ് പി എസ്. നന്ദകുമാർ ക്ലാസുകൾ നയിച്ചു. പുഷ്പഗിരി നഴ്സിങ് കോളജിൽ അവതരിപ്പിച്ച പരിപാടിയിൽ ഡയറക്ടർ ഫാദർ. മാത്യു പുത്തൻപുരയിൽ, പ്രിൻസിപ്പൽ വിനീത ജേക്കബ്, ദിയ സൂസൻ എന്നിവർ പ്രസംഗിച്ചു. എക്സൽ മീഡിയ ടീം അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.