കുമ്പനാട് : കുട്ടികൾക്ക് ക്രമീകൃതമായ വചനപഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്സൽ THY WORD, THY WAY എന്നീ പ്രൊജക്ടുകളിലെ കുട്ടികൾക്ക് സെമിനാർ നടത്തി. 2025 ജൂൺ 21ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിലായിരുന്നു ക്ലാസുകൾ. 300 ഓളം കുട്ടികൾ പങ്കെടുത്ത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ പി.എം പ്രസംഗിച്ചു. മുഖ്യാതിഥിയായി ജോബി കെ.സി ക്ലാസ് നയിച്ചു.Thy way പ്രൊജക്ട് അംഗങ്ങളായ അയോണ ബിനു, ജോഹന്ന ലില്ലി എബി, ജാനിസ് ജബ്ബേസ്, അലോന സന്തോഷ് എന്നിവർ നേതൃത്വം നൽകി.

