കുമ്പനാട്: വ്യക്തികളെ മിഷൻ പ്രവർത്തനത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന മിഷൻ വീക്കിന് ഇന്ന് തുടക്കമാകും. എക്സൽ മിനിസ്ട്രീസ് ഇൻറർനാഷണൽ ഓഫീസിൽ വെച്ചാണ് മീറ്റിംഗ് നടക്കുക. 2025 ജൂൺ 30 മുതൽ ജൂലൈ 5 വരെയാണ് മിഷൻ ചലഞ്ച് മീറ്റിംഗ്. പരിചയസമ്പന്നരായ മിഷണറിമാർ പങ്കെടുക്കും. പ്രൊഫ.മാത്യു പി.തോമസ്,പാസ്റ്റർ ജിഫി യോഹന്നാൻ, പാസ്റ്റർ ഐസക് തര്യൻ, പാസ്റ്റർ ഷിബു ഐപ്പ് എന്നിവർ വിവിധ സെഷനുകളിൽ വചനം ശുശ്രൂഷിക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകും.