excelministries@gmail.com

: +91-9496325026, +91-9495834994

വിത്ത് ചുമക്കുന്നവരാകുക: പ്രൊഫ.മാത്യു പി. തോമസ്

കുമ്പനാട് : സുവിശേഷകർ വിത്ത് ചുമക്കുന്നവരാകണമെന്ന് പ്രൊഫ. മാത്യു പി. തോമസ് ആഹ്വാനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ഓഫീസിൽ നടന്ന മിഷൻ വീക്കിന്റെ ആദ്യ ദിനത്തിൽ വചനം പങ്കുവെക്കുകയായിരുന്നു ICPF എന്ന മഹാപ്രസ്ഥാനത്തിൻറെ സ്ഥാപകൻ കൂടിയായ പ്രൊഫ. മാത്യു പി.തോമസ്. ജൂൺ 30 ന് ആരംഭിച്ച യോഗത്തിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര ഉദ്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ പി.എം, ഷിബു കെ.ജോൺ,ജോബി കെ.സി,ബെൻസൺ വർഗ്ഗീസ്, കിരൺകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.ജൂൺ 30 മുതൽ ജൂലൈ 5 വരെയാണ് മിഷൻ ചലഞ്ച് മീറ്റിംഗ് നടത്തപ്പെടുന്നത്.

Share on Facebook Share on Whatsapp Back to News Page
To Top ↑