ആശുപത്രിയിൽ നിന്ന ഒട്ടേറെ ആളുകളെ സാക്ഷി നിർത്തിക്കൊണ്ട് ഡോക്ടറിന്റെ കൈയിൽ പിടിച്ചു ആ പിതാവ് കണ്ണുനീരോടെ പറഞ്ഞത്, ഡോക്ടർ ഇല്ലായിരുന്നെങ്കിൽ എന്റെ മകൻ ഇന്ന് ഈ ഭൂമുഖത്ത് ഉണ്ടാകില്ലായിരുന്നു… പല ആശുപത്രികളും കൈവെടിഞ്ഞപ്പോൾ ഡോക്ടർ ആണ് എന്റെ മകനെ രക്ഷപ്പെടുത്താൻ റിസ്ക് എടുത്തത്… നന്ദി!! ഒരിക്കലും അത് എന്റെ മിടുക്കല്ല, ഞാൻ എന്റെ ജോലി ചെയ്തു അത്ര മാത്രം . ഇതു ദൈവത്തിന്റെ അത്ഭുതം തന്നെ !! വിനയത്തോടെ ഡോക്ടർ അവരെ പറഞ്ഞയച്ചു. ഇന്ത്യയിൽ എമ്പാടും ജൂലൈ 1 എന്ന ദിവസം "ഡോക്ടർസ് ഡേ “ ആയി ആചരിക്കുന്നു. ഡോ ബി.സി. റോയ് ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും ഓർമിക്കുന്നതിനുമായി 1991 ൽ ഇന്ത്യാ ഗവൺമെന്റ് ഈ ദിവസം ഡോക്ടർസ് ഡേആയി ആചരിക്കാൻ തീരുമാനിച്ചു. *********************************** ഒരു ഫ്ലാഷ് ബാക്ക്: *********************************** അഞ്ചുവയസുള്ള നഴ്സറിക്കാരൻ കളിച്ചുകൊണ്ടിരുന്ന സമയം ബോർഡിൽ എഴുതുന്ന ചോക്ക് അവന്റെ മൂക്കിന്റെ ഉള്ളിൽ അകപ്പെട്ടു. പേടിച്ച് കരഞ്ഞ കുഞ്ഞിനെ എടുത്തു അംഗൻവാടിയിലെ “കുഞ്ഞുപെണ്ണ് എന്ന ആയ “ അടുത്തുള്ള ഹോമിയോ ഡോക്ടറിന്റെ ക്ലിനിക്ലിലേക്ക് ഓടി. ചില മിനിട്ടുകളുടെ ശ്രമം കൊണ്ട് പരിമിതിയുള്ള ആ ക്ലിനിക്കിൽ വച്ച് ഡോക്ടർ ആ ചോക്ക് പുറത്തെടുത്തു. അല്പം കൂടി വൈകിയിരുന്നെങ്കിൽ ഇന്ന് ഇതു എഴുതാൻ ഞാൻ ഉണ്ടാകില്ലായിരുന്നു. ( അനുഭവം). ഇന്നും ആ ദൈവദൂതന്റെ പേര് എനിക്കറിയില്ല . ഇതുപോലെ നിങ്ങളുടെ ജീവിതത്തിൽ ദൈവ ദൂതനായി വന്ന ഏതെങ്കിലും ഡോക്ടർമാരെ ഓർമ്മയുണ്ടോ ? ഇന്നേ ദിനം അവരെ ഓർക്കാം. വെല്ലൂർ cmc യുടെ ഐഡാ സ്കഡർ അട്ടപ്പാടിക്കാരുടെ ആശ്രയം ആയിമാറിയ ഡോക്ടർ കെ മുരളീധർ കാൻസർ രോഗികളുടെ കണ്ണീരൊപ്പിയ ഡോക്ടർ ഗംഗാധരൻ ഹൃദയ രോഗികളുടെ ആശ്വാസമായ ഡോക്ടർ കെ എം ചെറിയാൻ, ഡോക്ടർ ജോസ് ചാക്കോ പെരിയപുറം ഈ ലിസ്റ്റ് എഴുതിയാൽ ഒരു പുസ്തകത്തിലും ഒതുക്കാൻ ആവില്ല. നന്മയുടെയും നേരിന്റെയും പ്രതീകമായി നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒട്ടേറെ ഡോക്ടർമാരുണ്ട്. ഒരു ഡോക്ടർ ആകാൻ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവരും ഭാവിയിൽ ആതുര രംഗത്ത് നാടിന്റെ അഭിമാനമാകട്ടെ. ********************************************* ഗിലയാദിലെ നല്ല വൈദ്യനായ യേശു: ************************************************** ഈ ഭൂമിയിലെ ഏതൊരു വൈദ്യനും കൈവിട്ടാലും കൈവിടാത്ത കാരുണ്യവാനായ യേശുവിനെ കുറിച്ച് കൂടി കുറിക്കട്ടെ. യേശുവിലുള്ള അടിയുറച്ച വിശ്വാസവും ആശ്രയവും മനുഷ്യന്റെ ജീവിതത്തിലെ സർവമേഖലകളിലും മാറ്റം വരുത്തുന്നു. മകളെ ഓർത്തു കരഞ്ഞ യായിറോസിനും മക്കളില്ലാതെ ചങ്ക് പൊട്ടിയ ഹന്നയ്ക്കും കർത്താവ് രക്ഷകനായി. മാനസിക രോഗത്താൽ സെമിത്തേരിയിൽ ജീവിച്ചവനെ യേശു സുഖമാക്കി. ഇന്നും അവൻ ജീവിക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും ജൂലൈ 1 ഡോക്ടർസ് ഡേ അഭിവാദനങ്ങൾ.