കുമ്പനാട് : ദൈവത്തിന്റെ കൂടെ വസിക്കുമ്പോഴാണ് ദൈവത്തെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ കഴിയുന്നതെന്നും ക്രിസ്തുവിന്റെ മനോഭാവമുള്ളവരാകണമെന്നും ജിഫി യോഹന്നാൻ പ്രസ്താവിച്ചു. എക്സൽ മിനിസ്ട്രീസ് ഓഫീസിൽ നടന്നുവരുന്ന മിഷൻ വീക്കിന്റെ രണ്ടാം ദിനത്തിൽ വചനം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരോടും പാപികളോടും ഒരുമിച്ച് സമയം ചെലവഴിച്ചതിനാലാണ് പാപികളുടെ സ്നേഹിതൻ എന്ന് മറ്റുള്ളവർ യേശുവിനെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സുവിശേഷകർ ആ തലത്തിലേക്ക് എത്തിച്ചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടാം ദിവസത്തെ യോഗത്തിൽ ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ, ജോബി കെ സി, സ്റ്റാൻലി എബ്രഹാം എന്നിവർ നേതൃത്വം നൽകി. ജൂൺ 30 ന് ആരംഭിച്ച യോഗം ജൂലൈ 5 ന് സമാപിക്കും.

