കുമ്പനാട് : ദൈവത്തിൻ്റെ അടുക്കൽ സമയം ചെലവഴിക്കുമ്പോഴാണ് നാം വിലയുള്ളവരായിത്തീരുന്നതെന്ന് പാസ്റ്റർ ഷിബു ഐപ്പ് പ്രസ്താവിച്ചു. എക്സൽ മിനിസ്ട്രീസ് ഓഫീസിൽ നടക്കുന്ന മിഷൻ വീക്കിൻ്റെ മൂന്നാം ദിനം വചനം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുയേശുവിൽ തികവുള്ളവരായിത്തീരുക എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതെന്ന് തൻ്റെ വചന സന്ദേശത്തിലൂടെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിസ്തുയേശുവിൽ തികഞ്ഞു വരേണ്ട വ്യത്യസ്ത തലങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. ഇന്ന് നടന്ന മീറ്റിംഗിൽ ബെൻസൺ വർഗ്ഗീസ്, സ്റ്റാൻലി എബ്രഹാം, ബ്ലസി ബെൻസൺ എന്നിവർ ആരാധന നയിച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് ബിനു ജോസഫ്, അനിൽ ഇലന്തൂർ, കിരൺ കുമാർ എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.