കുമ്പനാട് : സുരക്ഷിത മേഖലയിൽ ഒതുങ്ങി നിൽക്കുന്നതല്ല മിഷൻ എന്നും മറിച്ച് ചെളിയിലും ചതുപ്പിലും കിടക്കുന്നതിനെ തേടിയെടുത്ത് കൊണ്ടുവന്ന് ചേർത്ത് നിർത്തുന്നതാണ് യഥാർത്ഥ മിഷൻ എന്ന് പാസ്റ്റർ ഐസക് തര്യൻ പ്രസ്‌താവിച്ചു. എക്സൽ മിനിസ്ട്രീസ് മിഷൻ വീക്കിൻ്റെ നാലാം ദിവസം യോഹന്നാൻ്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന നല്ലിടയനെ അടിസ്ഥാനമാക്കി വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവീക ദൗത്യത്തിന് സുവിശേഷകരെ സജ്ജമാക്കുവാൻ ഉതകുന്നതായിരുന്നു തൻ്റെ സന്ദേശം. ഇന്ന് നടന്ന യോഗത്തിൽ സ്റ്റെഫിൻ പി. രാജേഷ്, ബിതിൻ ബിജു, ബ്ലസി ബെൻസൺ എന്നിവർ ആരാധന നയിച്ചു. വർഗീസ് സ്കറിയ അറ്റ്ലാന്റാ, ചാർലി അറ്റ്ലാന്റാ എന്നിവർ പ്രസംഗിച്ചു എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ അഡ്മിനിസ്ട്രേറ്റേഴ്സ് ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ എന്നിവർ നേതൃത്വം നൽകി.