കുമ്പനാട് : എക്സൽ മിനിസ്ട്രീസ് ഓഫീസിൽ നടന്നുവരുന്ന മിഷൻ വീക്കിന്റെ അഞ്ചാം ദിനത്തിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് അനിൽ ഇലന്തൂർ,ബിനു വടശ്ശേരിക്കര എന്നിവർ ക്ലാസുകൾ നയിച്ചു. ദർശനം, അനുസരണം, അച്ചടക്കം, ഉത്തരവാദിത്തം, വിശ്വസ്തത എന്നീ അഞ്ച് തരത്തിലുള്ള ഗുണങ്ങളുള്ളവർക്കേ യഥാർത്ഥമായി ദൈവീകശുശ്രൂഷ ചെയ്യാൻ കഴിയൂ എന്ന് പാസ്റ്റർ അനിൽ ഇലന്തൂർ പ്രസ്താവിച്ചു. ശമൂവേൽ പ്രവാചകന്റെ ബാല്യകാലം മുതൽ ഉള്ള ജീവചരിത്രത്തെ അടിസ്ഥാനമാക്കി ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. സഭാപ്രസംഗി 11 ാം അധ്യായത്തെ ആധാരമാക്കി പാസ്റ്റർ ബിനു വടശ്ശേരിക്കര ക്ലാസ് നൽകി. ഹൃദയത്തിൽ നിന്ന് വ്യസനവും തിന്മയും അകറ്റിയെങ്കിൽ മാത്രമേ നമുക്ക് ദൗത്യത്തിൽ മുന്നേറാൻ കഴിയൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ന് നടന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റേഴ്സ് ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ എന്നിവർ നേതൃത്വം നൽകി.