കുമ്പനാട് : എക്സൽ മിനിസ്‌ട്രീസിന്റെ പരിശീലനവിഭാഗമായ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻജലിസത്തിന്റെ (ESCE) നേതൃത്വത്തിൽ ഓൺലൈനിൽ സണ്ടേസ്കൂൾ അധ്യാപക പരിശീലനം നടത്തപ്പെടുന്നു. 2025 ജൂലൈ 5 ന് ശനിയാഴ്ച വൈകിട്ട് 7:30 ന് സൂം പ്ലാറ്റ്ഫോമിലാണ് സെമിനാർ നടക്കുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ ഒരേ സമയം ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. അനുഭവ സമ്പന്നരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നതാണ്. സണ്ടേസ്കൂൾ അധ്യാപകർ, പാസ്റ്റർമാർ, രക്ഷകർത്താക്കൾ,യുവജനപ്രവർത്തകർ തുടങ്ങി ഏത് തലത്തിൽ പ്രവർത്തിക്കുന്നവർക്കും ഇതിൽ സൗജന്യമായി പങ്കെടുക്കാൻ കഴിയുമെന്ന് കോഡിനേറ്റർ ബ്ലസൻ തോമസ് അറിയിച്ചു. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. PH:9656009752

