excelministries@gmail.com

: +91-9496325026, +91-9495834994

കാത്തിരിപ്പ് @arrivals ജോബി കെ സി

മിന്നി മറയുന്ന ഇലട്രിക് ബോർഡിൽ ആണ് എല്ലാ കണ്ണുകളും. ചെറു നെടുവീർപ്പുകൾ പോലും എണ്ണി എടുക്കാൻ കഴിയുന്ന നിലയിൽ ശ്വാസം അടക്കി പിടിച്ചാണ് ചിലർ നിൽക്കുന്നത്. അബാല വൃദ്ധം ആളുകൾ അവിടെ ഇരിപ്പുറക്കാതെ അകത്തേക്ക് നോക്കി നിൽകുന്നു. ദൂരെ നിന്നും കടലുകൾ കടന്നു ഉറ്റവർ അവരുടെ അടുക്കലേക്ക് വരികയാണ്. പണ്ടത്തെ പോലെ ദിവസങ്ങൾ കാത്തിരുന്നു കത്തുകൾ വായിച്ചു വിശേഷം അറിയേണ്ട അവസ്ഥ ഇപ്പോഴില്ലല്ലോ. മുൻകൂട്ടി ബുക്ക് ചെയ്ത് ഫോൺകോൾ ചെയ്യേണ്ടതുമില്ല. ഒരു നിമിഷം പോലും താമസം ഇല്ലാതെ ഓൺലൈനിൽ കണ്ടും കേട്ടും പരസ്പരം അപ്ഡേറ്റഡ് ആണ് നാമോരോരുത്തരും. എങ്കിലും യാത്രികർ എത്തുന്ന എയർപോർട്ടിലെ ഈ സ്ഥലം ആകാംഷയും ആരവവും നിറഞ്ഞതാണ്. കാത്തിരിപ്പ് കേന്ദ്രത്തിലെ ആ കാഴ്ചകൾ കോടാനുകോടിയാളുകൾ കാത്തിരിക്കുന്ന സുപ്രധാനമായ ഒരു വരവിനെകുറിച്ച് എന്നെ ഓർമിപ്പിച്ചു. കർത്താവായ യേശുവിന്റെ രണ്ടാം വരവ് . അതുമായി ബന്ധപ്പെടുത്തി ചില കാര്യങ്ങൾ കുറിക്കട്ടെ… -------------------------------------------------------------------------------------------- 1. വരവിനുള്ള അവരുടെ ഒരുക്കം ദിവസങ്ങൾക്ക് മുന്നമേ തുടങ്ങിയതാണ്. ചിലർ രണ്ട് വർഷമോ അതിലധികമോ കഴിഞ്ഞിട്ടാണ് പ്രിയപ്പെട്ടവരുടെ അടുക്കൽ വരുന്നത്. നേരിട്ട് കാണാൻ, വിശേഷങ്ങൾ പറയാൻ, ഒരുമിച്ച് യാത്ര ചെയ്യാൻ അവർ കൊതിക്കുന്നുണ്ട്. യേശു കർത്താവിന്റെ ആദ്യ വരവിന് ശേഷം 2000 വർഷങ്ങൾ കടന്നുപോയി. ദൈവത്തിന്റെ കലണ്ടർ നോക്കിയാൽ വെറും രണ്ട് ദിവസം!! വിദേശത്ത് പോകുന്നവർ നാട്ടിലേക്ക് തിരികെ വരാൻ ലേറ്റ് ആകുന്നത് എല്ലാം ഒന്ന് സെറ്റ് ആകാൻ വേണ്ടിയാണ്, കർത്താവും എല്ലാം സെറ്റ് ആക്കിയാൽ വരും എന്നാണ് ശിഷ്യർക്ക് ഉറപ്പ് നൽകിയത്. -------------------------------------------------------------------------------------------- 2. തന്നെ സ്വീകരിക്കുന്നവർക്കുള്ള അപ്രതീക്ഷിത സമ്മാനങ്ങൾ അവരുടെ പക്കൽ ഉണ്ടാകും. ആവലോടെ കാത്തിരിക്കുന്നവർ നിരാശരാകില്ല, കണ്ണ് നിറക്കുന്ന, ഉള്ളം തുളുമ്പുന്ന സമ്മാനങ്ങൾ “പെട്ടി പൊട്ടിക്കുമ്പോൾ “ കയ്യിൽ വാങ്ങാം. നമ്മുടെ സ്നേഹത്തിനും പ്രവർത്തികൾക്കും കർത്താവും പ്രതിഫലം നൽകും. ദൈവ നാമത്തിൽ കൊടുത്ത ഒരു ഗ്ലാസ്സ് വെള്ളത്തിന് പോലും കണക്ക് ഉണ്ടാകും. -------------------------------------------------------------------------------------------- 3. ആ വരവ് പലരുടെയും നിന്ദ മാറ്റും : മകൻ ഒന്ന് വന്നോട്ടെ, മകൾ നാട്ടിൽ എത്തിക്കോട്ടെ, ഭർത്താവ് വരട്ടെ എല്ലാം നമുക്കു പരിഹരിക്കാം.. കടക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ അപ്പനും അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും നിന്ദയിൽ നിന്നുള്ള രക്ഷയാണ് ഈ വരവ്. പ്രിയരേ, യേശു കർത്താവിന് വേണ്ടി ജോലിസ്ഥലത്തും ബന്ധു വീടുകളിലും അനുഭവിച്ച നിന്ദകൾ മാറാൻ സമയം ആയി. ദൂരെ നിന്നും വരുന്നവരെ സ്വീകരിക്കുവാൻ വേണ്ടപ്പെട്ടവർ വന്നില്ലെങ്കിൽ എത്രയോ സങ്കടകരം ആയിരിക്കും. പ്രാണ നാഥനായി നമുക്കു ഒരുങ്ങാം.

Share on Facebook Share on Whatsapp Back to News Page
To Top ↑