കുമ്പനാട് : എക്സൽ ഹോപ് ബ്രാഞ്ച് യോഗങ്ങൾ കുമ്പനാട് എക്സൽ ഓഫീസിൽ വെച്ച് 2025 ജൂലൈ 5 ന് നടത്തപ്പെട്ടു. കുമ്പനാട്,പുതുശ്ശേരി,ഇലന്തൂർ ബ്രാഞ്ചുകളുടെ സംയുക്ത യോഗമാണ് നടന്നത്. ഹോപ് പ്രൊജക്ടിന്റെ പൊതുവായ പ്രവർത്തന റിപ്പോർട്ട് നാഷണൽ കോർഡിനേറ്റർ കിരൺകുമാർ അവതരിപ്പിച്ചു. യു എസിൽ നിന്നും വർഗ്ഗീസ് സ്കറിയ, എൽസി വർഗ്ഗീസ്, സന്തോഷ് ഐസക്, നീനാ സന്തോഷ്,ഗ്ലാഡ്സൺ ബിജി എന്നിവർ അതിഥികളായി പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. പാസ്റ്റർ. തോമസ് കോശി, എക്സൽമിനിസ്ട്രീസ് ഡയറയ്ടേഴ്സ് ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. ബിതിൻ ബിജു, ഡെന്നി ജോൺ കുട്ടികൾക്കായുള്ള ക്ലാസുകൾ നയിച്ചു. തുടർന്ന് എക്സൽ ഹോപ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. ബ്രാഞ്ച് ലീഡേഴ്സ് ജിൻസി അനിൽ, ശ്രീകല പ്രദീപ്, അനു മാത്യു എന്നിവർ നേതൃത്വം നൽകി.

