excelministries@gmail.com

: +91-9496325026, +91-9495834994

സൺഡേസ്കൂൾ അധ്യാപക പരിശീലനം നടത്തപ്പെട്ടു.

കുമ്പനാട് : എക്സൽ മിനിസ്ട്രീസിന്റെ ട്രെയ്നിംഗ് വിഭാഗമായ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ നേതൃത്വത്തിൽ സൗജന്യ സൺഡേ സ്കൂൾ സെമിനാർ നടത്തപ്പെട്ടു. ജൂലൈ 5 ന് വൈകിട്ട് 7:30 മുതൽ സൂം പ്ലാറ്റ്ഫോമിലായിരുന്നു ക്ലാസുകൾ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായി നടത്തപ്പെട്ട ക്ലാസുകളിൽ 150 ഓളം ആളുകൾ പങ്കെടുത്തു. എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻജലിസം പ്രിൻസിപ്പൽ ഷിബു കെ.ജോൺ, റജിസ്ട്രാർ ബ്ലസൻ തോമസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് ആയ അനിൽ ഇലന്തൂർ, ബിനു വടശ്ശേരിക്കര, ESCE വൈസ് പ്രിൻസിപ്പൽ മാത്യു വർഗ്ഗീസ്, അഡ്മിനിസ്ട്രേറ്റേഴ്സ് ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഓൺലൈൻ കോഴ്സ് ആയ സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഇവാഞ്ചലിസത്തിന്റെ ക്ലാസുകൾ ജൂലൈ 12ന് ആരംഭിക്കുമെന്ന് റജിസ്ട്രാർ അറിയിച്ചു.കോഴ്സിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9656009752 7907235802 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Share on Facebook Share on Whatsapp Back to News Page
To Top ↑