കരഘ്പൂർ : വെസ്റ്റ് ബംഗാളിൽ സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്ന ഒയാസിസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ത്രിദിന വിബിഎസ് അധ്യാപക പരിശീലനം ജൂലൈ 3-5 തിയതികളിൽ നടത്തപ്പെട്ടു. എക്സൽ വിബിഎസ് ടീം അംഗങ്ങളായ ജോബിബ്ക് സി, ലിബിൻ മാണി എന്നിവർ ട്രെയിനിംഗ് ക്ലാസുകൾ എടുത്തു. ഒയാസിസ് മിനിസ്ട്രിയുടെ ചുമതലക്കാരായ ശ്രീ . ബിജു, മോൻസൺ, സാം തുടങ്ങിയവർ ക്യാമ്പ് നയിച്ചു. വെസ്റ്റ് ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ള യുവജനങ്ങളും ദൈവ ദാസൻമാരും പങ്കെടുത്തു.