കുമ്പനാട് : എക്സൽ സോഷ്യൽ അവയർനെസ് മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്ന സ്റ്റെഫിൻ പി. രാജേഷിന് യാത്രയയപ്പ് നൽകി. ദുബൈയിൽ ജോലിയോടനുബന്ധിച്ചാണ് അദ്ദേഹം പോകുന്നത്. കഴിഞ്ഞ 6 വർഷത്തോളമായി സ്കൂൾ, കോളേജ് തലങ്ങളിൽ നടന്നുവന്നിരുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളിൽ ശക്തമായ നേതൃത്വം നൽകിയിരുന്നു. മൂന്ന് വർഷം മുമ്പ് ലഹരിക്കെതിരെ കേരളമൊട്ടാകെ സ്റ്റെഫിൻ്റെ നേതൃത്വത്തിൽ നടത്തിയ "കേരള യാത്ര " ചർച്ച ചെയ്യപ്പെട്ടിരുന്നു. ജൂലൈ 10 ന് കുമ്പനാട് എക്സൽ ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ ടീം അംഗങ്ങൾ ആശംസകൾ അറിയിച്ചു. ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ,ഷിബു കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ബെൻസൺ വർഗ്ഗീസ്, ബ്ലസൻ തോമസ് എന്നിവർ നേതൃത്വം നൽകി.