കുമ്പനാട് : എക്സൽ മിനിസ്ട്രീസിൻ്റെ ദൈവവചന പഠന പദ്ധതിയായ എക്സൽ Thy word ൻ്റെ നേതൃത്വത്തിൽ പേരൻ്റ്സ് സെമിനാർ നടത്തപ്പെട്ടു. 2025 ജൂലൈ 10 വ്യാഴാഴ്ച വൈകിട്ട് സൂം പ്ലാറ്റ് ഫോമിലായിരുന്നു സെമിനാർ. എക്സൽ മിനിസ്ട്രീസ് ചെയർമാൻ അനിൽ ഇലന്തൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ Evg. ഐസക് എം. ജെ (സീനിയർ ഫാക്കൽറ്റി, കുമ്പനാട് ബൈബിൾ സെമിനാരി ) മുഖ്യതിഥിയായി ക്ലാസുകൾ നയിച്ചു. ശുഭ , അന്നമ്മ മാത്യു എന്നിവർ രക്ഷകർത്താക്കളുടെ പ്രതിനിധിയായി സാക്ഷ്യങ്ങൾ പ്രസ്താവിച്ചു. മനശ്ശെ സാം അനുഗ്രഹീതമായ ആരാധനക്ക് നേതൃത്വം നൽകി. സിമി എബി, സ്നേഹ ജസ്റ്റസ്, അക്സ അലക്സാണ്ടർ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകി.