കോഴഞ്ചേരി : തെക്കേമല വൈ എം സി എ യുടെയും എക്സൽ സോഷ്യൽ അവെയർനസ് മീഡിയായുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. 2025 ജൂലൈ 16 ന് കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളിൽ വെച്ചാണ് പ്രോഗ്രാം നടത്തപ്പെട്ടത്. പത്തനംതിട്ട അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ ശ്രീ.സുനിൽ എസ്. ഉദ്ഘാടനം നടത്തി. ശ്രീ ബാബു കൈതവന(പ്രസിഡന്റ് വൈ എം സി എ),ശ്രീ ജോമോൻ പുതുപറമ്പിൽ (സെക്രട്ടറി), ശ്രീമതി ആശ വർഗ്ഗീസ് (ഹെഡ്മിസ്ട്രസ് ), ശ്രീ അനിൽ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. എക്സൽ സോഷ്യൽ അവെയർനസ് മീഡിയ ടീം അംഗങ്ങളായ ഡെന്നി ജോൺ,കോളിൻസ് ജെ പോൾ, ജെറിൻ, മനിഷ് എന്നിവർ ലഘുനാടകം, മാജിക് ഷോ തുടങ്ങിയ വിവിധ കലാപരിപാടികളിലൂടെ ലഹരിക്കെതിരെയുള്ള സന്ദേശം നൽകി. മീഡിയ കോഡിനേറ്റർ ബിതിൻ ബിജു നേതൃത്വം നൽകി.