excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ വി.ബി.എസ് കോർഡിനേഴ്സ് മീറ്റിംഗ്

കുമ്പനാട് : എക്സൽ വി ബി എസിന്റെ അഖിലേന്ത്യതലത്തിലുള്ള വി ബി എസ് കോർഡിനേറ്റർമാരുടെ മീറ്റിംഗ് നടത്തപ്പെട്ടു. 2025 ജൂലൈ 9 ബുധനാഴ്ച വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് നടത്തപ്പെട്ടത്. എട്ടോളം സ്റ്റേറ്റുകളിൽ നിന്നുള്ളവർ മീറ്റിംഗിൽ പങ്കെടുത്തു. പ്രാദേശിക തലത്തിൽ നടത്തപ്പെടേണ്ട ട്രെയ്നിംഗുകൾ, സോങ്ങ് വർക് ഷോപ്പുകൾ, വിവിധ ഭാഷകളിൽ നടത്തപ്പെടേണ്ട ട്രാൻസ്‌ലേഷൻ വർക്കുകൾ എന്നിവയെക്കുറിച്ചുളള വിശദമായ ചർച്ചകൾ നടത്തപ്പെട്ടു. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ അഡ്മിനിസ്ട്രേറ്റർ ബെൻസൺ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. 2026 ൽ പതിനഞ്ചോളം ഇന്ത്യൻ ഭാഷകളിൽ വി ബി എസ് നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ഇൻറർനാഷണൽ ഡയറക്ടർ ഷിനു തോമസ് അറിയിച്ചു. വിവിധ സ്റ്റേറ്റുകളിലെ കോഡിനേറ്റർമാരായ പാസ്റ്റർ.ഐസക് തര്യൻ(കർണാടക),ഉപേന്ദർ റാവു(തെലങ്കാന), സാമുവൽ ജെ.എസ്(തമിഴ്നാട്),പ്രവീൺ അവാലെ(മഹാരാഷ്ട്ര),ജെമീമ(ഭോപ്പാൽ),പാസ്റ്റർ.സതീഷ്(പഞ്ചാബ്),ജീവൻ, അക്ഷയ്(ഒഡിഷ) എന്നിവർ സംസ്ഥാന തലങ്ങളിലുള്ള പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. എക്സൽ വി ബി എസ് നോർത്തിന്ത്യൻ കോഡിനേറ്റർ ബ്ലസൻ തോമസ്, ലിബിൻ മണി എന്നിവർ നേതൃത്വം നൽകി.

Share on Facebook Share on Whatsapp Back to News Page
To Top ↑