കുമ്പനാട് : കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'എക്സൽ ദൈ വേഡ്' പ്രൊജക്ടിൻറെ രക്ഷിതാക്കൾക്കായുള്ള മീറ്റിംഗ് നടന്നു. 2025 ഒക്ടോബർ 18 ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിലാണ് പ്രോഗ്രാം നടന്നത്. സൗമ്യ പ്രെയിസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോബി കെ.സി ക്ലാസ് നയിച്ചു. എക്സൽ ദൈ വേഡിനെ പ്രതിനിധീകരിച്ച് അനു ബിനു, ഷിബി സന്തോഷ് എന്നിവർ സംസാരിച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ ദൈ വേഡിൻറെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി. സ്റ്റെഫി ജോയി, നിസ്സി, അബിയ എന്നിവർ നേതൃത്വം നൽകി.

