തിരുവല്ല: പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വിബിഎസ്സിന്റെ 2019 ലെ മാസ്റ്റഴ്സ് ട്രെയിനിംഗ് ഫെബ്രുവരി 15, 16 തിയതികളിൽ മാവേലിക്കര ഐ ഇ എം ഹാളിൽ വച്ച് നടന്നു.. എക്സൽ വിബിഎസ് 2019ലെ ചിന്താവിഷയം *മൈ ലൈഫ് ബോട്ട്* അടിസ്ഥാനമാക്കിയുള്ള അഭിനയ ഗാനങ്ങളും, പാഠഭാഗങ്ങളും, ഗെയിമുകളും, ആക്ടിവിറ്റീസും, സ്കിറ്റും തയ്യാറാക്കിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നായി 150 ൽ അധികം പേർ പങ്കെടുത്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകി. റവ. ജോൺസൻ ദാനീയേൽ, റവ. തമ്പി മാത്യു എന്നിവർ മുഖ്യ അതിഥികളായിരുന്നു.. എക്സൽ ടീം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കേരളത്തിൽ 35 ൽ അധികം ഡയറക്ടേഴ്സ് പരിശീലനങ്ങളും നടന്നു.

