തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഡിസംബർ 19 മുതൽ 23 വരെ ജിംഗിൽ ബെൽസ് ക്രിസ്മസ്സ് സന്ദേശയാത്രയും ക്രിസ്മസ്സ് സമ്മാന വിതരണവും നടന്നു. മാവേലിക്കര ഐ ഇ എം ചിൽഡ്രൻസ് ഹോമിലും, ആറന്മുള മൗണ്ട് കാർമ്മേൽ ബോയിസ് ഷോമിലും ക്രിസ്മസ്സ് സമ്മാനങ്ങൾ വിതരണം ചെയ്തു. വെട്ടിയാർ, വെൺമണി, കല്ലിശ്ശേരി, ഓതറ, പുതുശ്ശേരി, പത്തനംത്തിട്ട, തെക്കേമല എന്നീ സ്ഥലങ്ങളിൽ പ്രത്രേക ക്രിസ്മസ്സ് പ്രോഗ്രാമുകളും നടന്നു. പത്തനംത്തിട്ടയുടെ വിവിധ ഭാഗങ്ങളിലും ബസ്സുകളിലും പ്രത്യേക ഫ്ലാഷ് മോബും നടത്തി.

