തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ ചാരിറ്റി വിഭാഗമായ എക്സൽ ആനുവൽ ക്യാമ്പ് നവംബർ 24,25 തിയതികളിൽ തിരുവല്ല ശാന്തിനിലയത്തിൽ വച്ച് നടന്നു. റവ.ഡോ.തമ്പി മാത്യു ഉത്ഘാടനം ചെയ്തു. ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ജോബി കെ.സി, ഷിബു കെ ജോൺ, പാ. ജെഫ്, ജോൺ പെരേസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ബെൻസൻ വർഗ്ഗീസ്, ഗ്ലാഡ്സൻ ജെയിംസ്, സ്റ്റാൻലി റാന്നി എന്നിവർ ഗാനശുശ്രുഷ നിർവഹിച്ചു. 10 പ്രൊജക്ടുകളിൽ നിന്നായി 70 ഓളം കുട്ടികൾ പങ്കെടുത്തു. പ്രൊജക്ട് ലീഡേഴ്സിനായുള്ള മീറ്റിംഗും ഉണ്ടായിരുന്നു. സാംസൺ ആർ എം, കിരൺകുമാർ എന്നിവർ നേതൃത്വം നൽകി.
