കോഴഞ്ചേരി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സൽ സോഷ്യൽ അവയർനെസ്സ് മീഡിയയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉത്ഘാടനം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ കോളേജിൽ കോളേജ് പ്രിൻസിപ്പൽ മാത്യുസ് പി ജോൺ നിർവഹിച്ചു. പ്രോഗ്രാമിനോടനുബന്ധിച്ചു തെരുവുനാടകം, ലഹരിക്കെതിരെയുള്ള സന്ദേശം, പോസ്റ്റർ പ്രസിദ്ധീകരണം എന്നിവ നടന്നു. കോളേജ് പ്രിൻസിപ്പൽ പോസ്റ്റർ റിലീസ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. ബിനു വടശേരിക്കര, അനിൽ ഇലന്തൂർ, ബെൻസൻ തോട്ടഭാഗം, ബ്ലസൺ പി ജോൺ എന്നിവർ പ്രസംഗിച്ചു. ഡെന്നി ജോൺ ലഹരിക്കെതിരെ മാജിക്ക് എന്ന പരിപാടി നടത്തി. കേരളത്തിലെ വിവിധ സ്കൂളുകളിലും കലാലയങ്ങളിലുമായി ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ എക്സൽ സോഷ്യൽ അവയർനെസ്സ് മീഡിയയുടെ നേതൃത്വതിൽ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9496325026, 95266 77871
