പത്തനംതിട്ട: ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 10 ന് ആരംഭിക്കും. വാട്സപ്പ്, യൂട്യൂബ്, ഫേസ് ബുക്ക് മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 1000 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എത് ഭാഗത്തിരുന്നു കൊണ്ടും ഇതിൽ പങ്കാളികളാകാം . രെജിസ്ട്രേഷൻ ഫീസുള്ള ഈ പ്രോഗ്രാമിലേക്കു മുൻകൂർ പണം അടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇംഗ്ലീഷ്/ മലയാളം ഭാഷകളിലാണ് ക്ലാസുകൾ. ഇതു കുഞ്ഞുങ്ങളിലേക്കു പുത്തൻ വെളിച്ചം പകരും എന്നു വിബിഎസ് ചെയർമാൻ റവ. തോമസ് എം പുളിവേലിൽ അഭിപ്രായപ്പെട്ടു. പാസ്റ്റർ അനിൽ ഇലന്തൂർ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഈ പ്രോഗ്രാമിൽ ബെൻസൺ വർഗീസ്, ഷിനു തോമസ് എന്നിവർ യഥാക്രമം കോർഡിനേറ്റർ, കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നതാണ്. ഷിബു കെ ജോൺ, ജോബി കെ.സി, സ്റ്റാൻലി റാന്നി, ബ്ലെസ്സൺ പി. ജോൺ, കിരൺ കുമാർ, സുമേഷ് സുകുമാരൻ, ഡെന്നി ജോൺ, സാംസൺ ആർ.എം, ഗ്ലാഡ്‌സൺ ജയിംസ്, പ്രീതി ബിനു, ജിൻസി അനിൽ തുടങ്ങിയവർ ഓൺലൈൻ ട്രെയിനേർസ് ആയി പ്രവത്തിക്കുന്നതുമാണ് എന്നു പാസ്റ്റർ ബിനു വടശ്ശേരിക്കര അറിയിച്ചു. ഇന്നത്തെ തലമുറക്ക് ഇതു ഏറെ പ്രയോജനം ചെയ്യും എന്നു എക്സൽ മിനിസ്ട്രിസ് ചെയർമാൻ തമ്പി മാത്യു ഓർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91-9595927117, +91 95266 77871

