എഴുന്നേറ്റ് നിലവിളിക്ക കോഴഞ്ചേരി: എക്സൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ രാത്രി പ്രാർത്ഥന നടത്തുന്നു. 2020 ഒക്ടോബർ 14 ന് രാത്രി 10.00 മുതൽ 11.30 വരെ എക്സൽ ടീമംഗങ്ങൾ സൂം ആപ്പിൽ പ്രാർത്ഥനയ്ക്കായ് ഒരുമിക്കുന്നു. ലോക സംഭവങ്ങൾ മനുഷ്യ മനസ്സിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഇതിന്റെ മദ്ധ്യേ ദൈവീക സമാധാനം പ്രാപിച്ച നമുക്ക് അടങ്ങിയിരിക്കാനാവില്ല. നാം ഉണർന്നു പ്രാർത്ഥിക്കേണ്ട സമയം ആസന്നമായി. "രാത്രിയിൽ യാമാരംഭത്തിങ്കൽ എഴുന്നേറ്റ് നിലവിളിക്ക" (വിലാപങ്ങൾ 2:19) എന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ പ്രാർത്ഥന ഒരു വലിയ ദൈവീക പ്രവൃത്തിയ്ക്ക് ആരംഭം കുറിക്കും. ഉണരാം പ്രാർത്ഥിക്കാം ദൈവ പ്രവർത്തിയ്ക്ക് കാരണക്കാരാകാം.

