ദുബായ് : എക്സൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ 2020 ഒക്ടോബർ 14 ന് രാത്രി 10.00 മുതൽ 11.45 വരെ പ്രാർത്ഥന നടന്നു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ അദ്ധ്യക്ഷനായിരുന്ന മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു അറ്റ്ലാൻഡ ,എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര, പാസ്റ്റർ ഷിനു തോമസ് കാനഡ, മിഡിൽ ഈസ്റ്റ് പ്രതിനിധി പാസ്റ്റർ റിബി കെന്നത്ത്, പാസ്റ്റർ ഷിബു കെ. ജോൺ , ബ്രദ.ജോബി കെ. സി എന്നിവർ ദൈവവചനം സംസാരിച്ചു. ബ്രദർ ഗ്ലാഡ്സൺ ജയിംസ്, സ്റ്റാൻലി ഏബ്രഹാം, ലാലു ദേവ് , ശാമുവേൽ എന്നിവർ ആരാധനയ്ക്കും ബ്രദർ ബ്ലസൺ പി. ജോൺ ,ഡെന്നി ജോൺ , സഹോദരിമാരായ ആൻസി വിപിൻ , സുമി മാത്യു, ലിസ്സാ വിജയൻ എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം കൊടുത്തു. മിഡിൽ ഈസ്റ്റ് ടീമംഗങ്ങളോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള ടീമംഗങ്ങൾ സൂം ആപ്പിൽ പ്രാർത്ഥനയ്ക്കായ് ഒരുമിച്ചത് ഒരു പുതിയ അനുഭവമായിരുന്നു. ആരാധന, ദൈവവചന ചിന്തകൾ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നീ നിലയിൽ ആയിരുന്നു പ്രാർത്ഥനയുടെ ക്രമീകരണം. തുടർന്നുള്ള എല്ലാ മാസങ്ങളിലും രണ്ടാമത്തെ ബുധനാഴ്ചകളിൽ രാത്രി 10.00 മുതൽ 11.30 വരെ പ്രാർത്ഥന തുടർമാനം നടക്കുന്നതായിരിക്കും.

