excelministries@gmail.com

: +91-9496325026, +91-9495834994

സൂം കിഡ്സ് വി.ബി.എസ്സിന് അനുഗ്രഹീത പരിസമാപ്തി

മിഡിൽ ഈസ്റ്റ്: എക്സൽ വി.ബി.എസ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് സൂം കിഡ്സ് വി.ബി.എസ്, 2020 ഒക്ടോബർ 16 ന് നടന്നു. പാസ്റ്റർ ജോൺ ടി. മാത്യു (ഐ.പി.സി,ദോഹ) പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ മിഷൻ ചലഞ്ചിംഗ് സന്ദേശം ബ്രദർ ഗ്ലാഡ്സൻ ജയിംസ് നൽകി. ബ്രദർ ബൈജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഖത്തർ ടീം ആതിഥ്യമരുളിയ മീറ്റിംഗിൽ ഐസ് ബ്രേക്കിംഗ് സെഷനും പാട്ടിനും ബ്രദർ സ്റ്റീഫൻ ജോൺ,ജിതിൻ ജോസ്, സിസ്റ്റർ ജെനി എന്നിവരും തീം അവതരണം സിസ്റ്റർ ആൻസി അനീഷും ബ്രദർ ജോമോൻ സഖറിയ ഗെയിം നും നേതൃത്വം നൽകി. ബ്രദർ ജയ്സൻ ജയിംസ്, മിഡിൽ ഈസ്റ്റ് പ്രതിനിധി പാസ്റ്റർ റിബി കെന്നത്ത്, എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവർ മീറ്റിംഗിന്റെ ചുമതല വഹിച്ചു. പാസ്റ്റർ പി. എം ജോർജ്ജ് (ബെഥേൽ എ.ജി, ദോഹ) പ്രാർത്ഥിച്ചവസാനിപ്പിച്ച ഈ മീറ്റിംഗിൽ മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.

Share on Facebook Share on Whatsapp Back to News Page
To Top ↑