രാവിലെ തന്നെ ബെഡ് കോഫിയുമായി ആൽഫ്രഡ് പത്രം വായിക്കുവാൻ ആരംഭിച്ചു. വാർത്തകൾ വായിച്ചു വായിച്ചു ചെല്ലവേ അയാളുടെ കണ്ണുകൾചരമവാർത്തകൾ(obituary column ) എഴുതുന്ന പേജിൽ എത്തി. അവിടെ അവിചാരിതമായി ആൽഫ്രെഡ് തന്റെ ഫോട്ടോ കണ്ടു. ഒരു ഇലക്ട്രിക് ഷോക്ക് അടിച്ച് അവസ്ഥയായിരുന്നു അയാൾക്ക്. അയാൾ ചുറ്റും നോക്കി. തന്റെ ശരീരത്തെ തുടരെ തുടരെ തൊട്ടുനോക്കി...താൻ അവിടെയാണോ ഇവിടെയാണോ? ഇനിയും ശരിക്കും താൻ മരിച്ചോ? കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാൾ തന്റെ ബോധത്തിലേക്ക് തിരിച്ചുവന്നു. മരിച്ചുപോയ തന്നെപ്പറ്റി എന്താവും ആൾക്കാർ പറഞ്ഞിട്ടുണ്ടാവുക? അയാൾക്ക് ആകാംക്ഷയായി. അയാൾ വേഗം അതിനായി തിരഞ്ഞു. ഒരു പത്രം ഇങ്ങനെ എഴുതി,: മരണത്തിന്റെ വ്യാപാരി മരിച്ചു(The Merchant of death is dead) വേറൊരു പത്രം ഇങ്ങനെ എഴുതി: പാറ വെടി മരുന്നിന്റെ രാജാവ് മരിച്ചു. (Dynamite King dies.) പ്രസിദ്ധനും ധനാഢ്യനും ആയ അദ്ദേഹത്തെ ഈ സംഭവം വല്ലാതെ പിടിച്ചുലച്ചു. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ആരായിരുന്നു ആൽഫ്രഡ് എന്ന്...! അനേക കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രസിദ്ധനായ ഒരു രസതന്ത്രജ്ഞൻ ആയിരുന്നു ആൽഫ്രെഡ്. 1833 October 21 ന് സ്വീഡനിലെ ഒരു ഗ്രാമത്തിൽ ആണ് ആൽഫ്രഡ് ബർണാഡ് നോബൽ ജനിച്ചത്. ആൽഫ്രെഡ്ന്റെ പിതാവ് ഒരു കൺസ്ട്രക്ഷൻ എഞ്ചിനീയർ ആയിരുന്നു. അവർക്ക് 8 കുട്ടികൾ ഉണ്ടായെങ്കിലും, നാലുപേർ ബാല്യത്തിൽതന്നെ മരിച്ചുപോയി. ശേഷിച്ച നാലുമക്കളിൽ ഏറ്റവും ബുദ്ധിമാനായിരുന്നു ആൽഫ്രെഡ്. സ്വീഡനിൽ ജനിച്ചുവെങ്കിലും,റഷ്യയിലും പാരീസിലും അമേരിക്ക യിലും ഒക്കെ യായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ആൽഫ്രഡ് , ഒരു ബുദ്ധിമാനായ രസതന്ത്രജ്ഞൻ(chemist ) ആയിരുന്നു. 1846 ൽ nitroglycerine എന്ന കെമിക്കൽ ഒരു ഇറ്റാലിയൻ chemist കണ്ടുപിടിച്ചു. എന്നാൽ nitroglycerine അതിന്റെ സ്വാഭാവിക അവസ്ഥയിൽ ആവിയായി പോകും എന്നതിനാൽ 1866 ൽ nitroglycerine, സിലിക്ക(silica )യുമായി കൂട്ടി ചേർത്ത്, ആൽഫ്രഡ് ഡ്ഡൈനാ മൈറ്റ് കണ്ടു പിടിച്ചു. ഇത് ഒരു വ്യവസായ സ്ഫോടകവസ്തു ( industrial explosive) ആയിരുന്നതിനാൽ ഇത് ഉപയോഗിച്ച് ഖനികൾ പൊട്ടിക്കുന്നത് വളരെ എളുപ്പമായി തീർന്നു. കെട്ടിട നിർമ്മാണത്തിലും യുദ്ധക്കളങ്ങളിലും സർവ്വസാധാരണമായി ബ്രിട്ടൻ അമേരിക്ക എന്നീ രാജ്യങ്ങളിൽ ഉപയോഗിച്ചുപോന്നതു കൊണ്ടു ഒരു വ്യവസായ വിപ്ലവം തന്നെ ഉണ്ടായി . ഇതിന്റെ പരീക്ഷണാർത്ഥം ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ നാലഞ്ചു പേർ മരിക്കാൻ ഇടവന്നു. അതിൽ ഒരാൾ തന്റെ ഇളയ സഹോദരനായിരുന്നു. അമേരിക്കയിലും ഫ്രാൻസിലും ഒക്കെ ബിസിനസ് മേഖല പടുത്തുയർത്തിയ ആൽഫ്രഡ് നോബൽ, ധാരാളം പണം സമ്പാദിച്ചു. ധാരാളം കണ്ടുപിടിത്തങ്ങളും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. കഴിഞ്ഞദിവസം മരിച്ച തന്റെ സഹോദരന് പകരം,തന്നെപ്പറ്റി ചരമക്കോളത്തിൽ വന്ന വാർത്ത അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. ഇങ്ങനെയാണോ മരണത്തിനുശേഷം എന്നെപ്പറ്റി ആൾക്കാർ സ്മരിക്കുക... അന്ന് തന്നെ അദ്ദേഹം തന്റെ സമ്പത്തിന്റെ 94 ശതമാനവും, സമൂഹത്തിൽ ചില കാര്യങ്ങളിൽ വ്യക്തിമുദ്ര പതിക്കുന്നവർക്ക് നൽകുവാനായി മാറ്റിവെച്ചു. അതാണ്, അല്ലെങ്കിൽ അങ്ങനെയാണ് വിശ്വവിഖ്യാതമായ നോബൽ പ്രൈസ് എന്ന് ആദരണീയമായ അവാർഡ് ജനിച്ചത്. രസതന്ത്രം, ഭൗതികശാസ്ത്രം, സാഹിത്യം, സമാധാനം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പി ക്കുന്നവർക്ക്,വർഷംതോറും നൽകിവരുന്ന നോബൽ സമ്മാനം1896 ൽ മരിച്ച ആൽഫ്രഡ് നോബലിന്റെ , സ്മരണ പുതുക്കുന്നു. * * * * * * * * * * * * * * * പ്രിയ സ്നേഹിതാ , ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ത് സ്മരണ/ പാരമ്പര്യം ആണ് നാം ഈ ഭൂമിയിൽ വിട്ടേച്ച് പോകുന്നത് എന്ന് ? നമ്മുടെ പടം അനുസ്മരണ കോളത്തിൽ വരുമ്പോൾ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും എന്തു നല്ല ഓർമ്മകളാണ് നാം കൊടുത്തേച്ച് പോകുന്നത് എന്ന്? ഈഭൂമിയിലുള്ള നമ്മുടെ കൊച്ചു ജീവിതം ഒരു ഓട്ടക്കളം ആണെങ്കിൽ, ആ ഓട്ടക്കളത്തിൽ നാമോരോരുത്തരും തുടർ മാനമായി ഓടിക്കൊണ്ടിരിക്കുന്നു. എന്താണ് നമ്മുടെ ലക്ഷ്യം എന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്. ജനിച്ച ഏതു മനുഷ്യനും അഭിമുഖീകരിക്കേണ്ട ഒരു സനാതന സത്യമാണ് മരണം. ക്രിസ്തുവിന്റെ കല്പനപ്രകാരം ജീവിക്കുന്ന വർക്ക്, മരണം എന്നത് നിത്യജീവനിലേക്കുള്ള ആരംഭം ആകുമ്പോൾ,അല്ലാത്തവർക്ക് നരകത്തിലേക്കുള്ള ആദ്യപടിയാണ്. മരണം എന്ന 3 അക്ഷരത്തെ ഭയത്തോടെയും വേദനയോടെയും ഓർക്കുന്ന നമ്മൾ, മരണത്തെ ഭയപ്പെടുന്നത് അതിനപ്പുറമുള്ള, മധുരമേറിയ, ആനന്ദദായകമായ ജീവിതത്തെപ്പറ്റി, അറിയേണ്ട പോലെ അറിയാത്തതുകൊണ്ടല്ലേ,,,,? അല്ലെങ്കിൽ അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ 'എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും 'എന്ന് ധൈര്യത്തോടെ പറയാൻ നമുക്കും സാധ

