അളവില്ലാതെ കൊടുക്കാം, അളവില്ലാതെ പ്രാപിക്കാം* Pr.C.K.Vijayan പാൽക്കാരന്റെ അടുത്തു നിന്നുമായിരുന്നു റൊട്ടിക്കാരൻ പതിവായി അരക്കിലോ നെയ്യ് വാങ്ങിയിരുന്നത്. തൂക്കത്തിൽ സംശയം തോന്നിയ റൊട്ടിക്കാരൻ നെയ്യ് തൂക്കി നോക്കിയപ്പോൾ അളവിൽ കുറവുണ്ടെന്ന് കണ്ടെത്തുകയും പാൽക്കാരനെതിരെ കോടതിയിൽ പരാതി കൊടുക്കുകയും ചെയ്തു. ന്യായാധിപൻ പാൽക്കാരനെതിരെ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു. അയാൾ പറഞ്ഞു. ''ഞാൻ പതിവായി അര കിലോ റൊട്ടി ഇയാളുടെ കടയിൽ നിന്നുമാണ് വാങ്ങുന്നത്. എന്റെ കയ്യിൽ അര കിലോ കട്ടി ഇല്ലാത്തതിനാൽ ഞാൻ റൊട്ടിയുടെ തൂക്കത്തിനൊത്ത നെയ്യാണ് അയാൾക്ക് നൽകിയിരുന്നത്.'' തെറ്റ് ചെയ്തത് റൊട്ടിക്കാരൻ ആണെന്നും പാൽക്കാരൻ കുറ്റക്കാരനല്ലെന്നും ബോധ്യപ്പെട്ട കോടതി അയാളെ വെറുതെ വിട്ടു. *നമ്മൾ അളക്കുന്ന അളവിലേ നമുക്കും കിട്ടുകയുള്ളൂ. കർത്താവിനു കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചാൽ ദൈവം അതെ അളവിലേ നമുക്ക് തിരിച്ചു തരികയുള്ളൂ.*

