കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസ് ചാരിറ്റി വിഭാഗമായ എക്സൽ ഹോപ്പ് 2020 അദ്ധ്യയന വർഷത്തിൽ കുട്ടികൾക്കായി ഒക്ടോബർ - നവംബർ മാസങ്ങളിൽ ക്രമീകരിച്ച ഓൺലൈൻ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്തി. സാംസൺ ആർ. എം പ്രാർത്ഥിച്ച് ആരംഭിച്ച താലന്ത് പരിശോധനയുടെ വിധി നിർണയത്തിൽ കിരൺ കുമാർ അദ്ധ്യക്ഷനായിരിക്കുകയും വിധി നിർണ്ണയത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഷിബു കെ ജോൺ, ഗ്ലാഡ്സൺ ജെയിംസ്, ബെൻസൺ വർഗ്ഗീസ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു. ബ്ലെസ്സൺ പി. ജോൺ , ബ്ലെസ്സൺ ബാബു എന്നിവർ നേതൃത്വം കൊടുത്തു. ലളിതഗാനം, സങ്കീർത്തന പാരായണം, കഥാരചന, ചിത്രരചന, സമൂഹഗാനം എന്നീ മത്സര ഇനങ്ങളിൽ എക്സൽ ഹോപ്പിലെ ഒമ്പത് ബ്രാഞ്ചുകളിൽ ഉള്ള 128 കുട്ടികൾകൾ പങ്കെടുത്തു. ഈ മത്സരങ്ങളിൽ ഏലപ്പാറ, കോഴഞ്ചേരി , ഇലന്തൂർ എന്നീ ബ്രാഞ്ചുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

