കോഴഞ്ചേരി : എക്സൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബുധനാഴ്ച (09/12/2020) രാത്രി 10.00 മുതൽ 11.00 വരെ പ്രാർത്ഥനയ്ക്കായി സ്വദേശത്തും വിദേശത്തും ഉള്ള എക്സൽ ടീം അംഗങ്ങൾ ഒത്തു ചേർന്നു. ആരാധന, ദൈവവചന ചിന്തകൾ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നീ നിലയിൽ ആയിരുന്നു പ്രാർത്ഥനയുടെ ക്രമീകരണം. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ നേതൃത്വം കൊടുത്ത മീറ്റിംഗിൽ പാസ്റ്റർ ജിനോയ് തോമസ്, സിസ്റ്റർ ലീനാ റിബി എന്നിവർ ദൈവവചനം സംസാരിച്ചു. മിഡിൽ ഈസ്റ്റ് പ്രതിനിധി പാസ്റ്റർ റിബി കെന്നത്ത് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു. പാസ്റ്റർ വിജോയ് പ്രാർത്ഥിച്ച് അവസാനിപ്പിച്ചു. മിഡിൽ ഈസ്റ്റ് ടീമംഗങ്ങളോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള ടീമംഗങ്ങൾ എല്ലാ മാസവും രണ്ടാം ബുധനാഴ്ച സൂം ആപ്പിൽ പ്രാർത്ഥനയ്ക്കായ് രാത്രി 10.00 മുതൽ 11.00 വരെ ഒരുമിച്ചു ചേരുന്നു.
