കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഉപവാസ പ്രാർത്ഥന ശനിയാഴ്ച (12/12/2020) രാവിലെ 9.00 മുതൽ 12.00 മണി വരെ നടന്നു. കന്നട, മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ക്രമീകരിച്ച പ്രാർത്ഥനയ്ക്ക് സഹോദരിമാരായ സുമി മാത്യു , ജഫിയ ജോൺ , പ്രീതി ബിനു എന്നിവർ നേതൃത്വം കൊടുത്തു . ആരാധന, മധ്യസ്ഥ പ്രാർത്ഥന , വചനശുശ്രൂഷ എന്നിവ കുട്ടികൾ തന്നെ ചെയ്തത് അവരിൽ ആത്മവിശ്വാസവും ആത്മീയ ഉണർവും പകർന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുട്ടികളും പങ്കെടുത്ത ഈ മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ ലഘു സന്ദേശം നൽകി . സിസ്റ്റർ സുമി മാത്യു , ബ്രദർ ബ്ലസൻ പി .ജോൺ , ബ്രദർ റിബി കെന്നത്ത് എന്നിവർ കോഡിനേറ്റർമാർ ആയി പ്രവർത്തിച്ചു .നൂറിലധികം കുട്ടികൾ പ്രാർത്ഥനയിൽ പങ്കെടുത്തു .എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഈ പ്രാർത്ഥന നടന്നുവരുന്നു .

