സങ്കീർത്തനം വായന ഇംഗ്ലീഷിലും ഗൾഫ്: എക്സൽ വിബിഎസ് മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന സങ്കീർത്തന വായന 2020 ഡിസംബർ 26 ന് റവ . ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. 5 മണിക്കൂർ നീണ്ടുനിൽക്കുന്ന 2480 വാക്യങ്ങൾ അടങ്ങിയ 150 സങ്കീർത്തനങ്ങൾ 5 മുതൽ 16 വയസ്സുവരെയുള്ള കൊച്ചു കൂട്ടുകാർ വായിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ സങ്കീർത്തനം വായന ദൈവവചനത്തെ സ്നേഹിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കും എന്നു എക്സൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ റിബി കെന്നെത്ത് പറഞ്ഞു. സൂം ആപ്പിൽ ആണ് വായന ക്രമീകരിച്ചിരിക്കുന്നത്, തുടർന്ന് യൂട്യൂബ്, ഫേസ്ബുക് മാധ്യമങ്ങൾ വഴി ലോകമെങ്ങും ആയിരങ്ങൾ വീക്ഷിക്കും. റവ തമ്പി മാത്യു കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും. ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ബ്ലസൺ പി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും. എക്സൽ മീഡിയ കൂടാതെ ഗുഡ്‌ന്യൂസ്, മിഡിൽ ഈസ്റ്റ്, കേഫാ ടിവി തുടങ്ങിയവർ മീഡിയ പാർട്നർസ് ആണ്.
Share on Facebook Share on Whatsapp Back to News Page

