excelministries@gmail.com

: +91-9496325026, +91-9495834994

യേശുവിന്റെ സാക്ഷിയായ പിഞ്ചുബാലൻ

ചില വർഷങ്ങൾക്കു മുൻപ് ഞാൻ വിദേശത്ത് നിന്നും അവധിക്ക് നാട്ടിൽ വന്നപ്പോൾ എന്റെ സഭയിലെ ഒരു സഹോദരി മുഖാന്തിരം തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു മാതാവിന്റെയും രണ്ട് കൊച്ചുകുട്ടികളുടെയും ദയനീയമായ അവസ്ഥ ഞാൻ അറിഞ്ഞു. ഞാനും എന്റെ സ്നേഹിതരും കൂടി അത്യാവശ്യ സാധനങ്ങളും വാങ്ങി അവിടെ എത്തി. നാലര വയസ്സുള്ള കൊച്ചു പെൺകുട്ടിയും രണ്ടര വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയും വഴിയരികിൽ ഇരുന്ന് കരയുന്ന ദയനീയമായ കാഴ്ചയാണ് ഞങ്ങൾ കണ്ടത് . ആ കുഞ്ഞുങ്ങൾ ആഹാരം കഴിച്ചിട്ട് നാല് ദിവസമായെന്ന് അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ വ്യക്തമാക്കി. രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ശരീരമാസകലം രക്തം ഒലിക്കുന്ന വ്രണം കൊണ്ട് ചീഞ്ഞുനാറുന്നു. പലരും അവിടെ ഉണ്ടെങ്കിലും അവരെ ആശ്വസിപ്പിക്കാനോ എന്തെങ്കിലും ഭക്ഷണം കൊടുക്കുവാനോ ആരുമില്ല. ആ കുഞ്ഞുങ്ങളുടെ മാതാവ് തൊട്ടടുത്തുള്ള സ്കൂളിൽ എന്തെങ്കിലും സഹായം ലഭിക്കുമെന്ന് കരുതി പോയിരിക്കുകയായിരുന്നു. തൊട്ടടുത്ത സ്കൂളിൽ പഠിക്കുന്ന നിർധനരായ കുഞ്ഞുങ്ങളിൽ നിന്നും ലഭിക്കുന്ന ചില്ലറ പൈസ യായിരുന്നു അവർക്ക് ആശ്രയം. ആഹാരവുമായി എത്തുന്ന അമ്മയെ നോക്കി വേദനയോടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്ന പിഞ്ചോമനകളെ മാറോടണച്ച് സ്വർഗ്ഗത്തിലെ ദൈവകരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിച്ചു. എന്റെ ദുഃഖത്തിൽ ആ ചുറ്റുപാടും കൂടിനിന്നവർ സാക്ഷിയായി. സ്വർഗ്ഗീയ സൈന്യം ആ സ്ഥലത്ത് ഇറങ്ങി വന്ന ഒരു അനുഭവമായി തോന്നി. കണ്ണീരൊപ്പാൻ ദൈവദൂതന്മാർ ആ സ്ഥലത്ത് ഇറങ്ങി വന്നത് പോലെ വർണ്ണിക്കാൻ പറ്റാത്ത ഒരു ആത്മസംതൃപ്തി എല്ലാവർക്കും അനുഭവപ്പെട്ടു. വയറുനിറയെ ആഹാരം കഴിക്കുക എന്നത് സ്വപ്നം മാത്രമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് ഞങ്ങൾ വേണ്ടതായ ആഹാരവും സൗകര്യങ്ങളും ചെയ്തു കൊടുത്തു. പിന്നീട് കുറവൂർ എന്ന ആ ഗ്രാമം മൊത്തം ഏറ്റെടുക്കാൻ ദൈവം എന്നെ ഒരുക്കി. രണ്ടര വയസ്സുള്ള കുഞ്ഞു വളർന്നു ആറ് വയസ്സായപ്പോൾ അവൻ ദൈവ വചനം മറ്റുള്ളവരോട് പറയുവാൻ തുടങ്ങി. ആ ഗ്രാമത്തിൽ മാത്രമല്ല അവൻ പഠിക്കുന്ന സ്കൂളിലും അവനെ ദൈവം ഉപയോഗിക്കാൻ തുടങ്ങി. അവനെ വിടുവിച്ച ദൈവത്തെ വായ് തോരാതെ മറ്റുള്ളവരോട് പറയുവാൻ ആരംഭിച്ചു. പല കുഞ്ഞുങ്ങളും യേശുവിനെ അറിഞ്ഞു.അവന്റെ വാക്ചാതുര്യവും പ്രവർത്തനശൈലിയും സുവിശേഷത്തെക്കുറിച്ചുള്ള താൽപര്യവും കണ്ടു നാടാകെ അവനെ അംഗീകരിക്കാൻ തുടങ്ങി. പല സഭകളിലും അവൻ ദൈവത്തിന്റെ സാക്ഷിയായി മാറി. ഒമ്പത് വയസ്സ് കഴിഞ്ഞപ്പോൾ അവന് ഒരു അസുഖം പിടിപെട്ടു. ദീർഘനാളത്തെ ചികിത്സയ്ക്ക് വിധേയനായിത്തീർന്നു. ഒമ്പതര വയസ്സായപ്പോൾ അവൻ സ്നേഹിച്ച യേശു അപ്പച്ചൻ, തന്റെയടുത്തേക്ക് ആ പ്രത്യാശ ഭവനത്തിലേക്ക് അവനെ വിളിച്ചു ചേർത്തു. ഒത്തിരി ഒത്തിരി ഓർമ്മകൾ ബാക്കിവെച്ച് അവൻ കടന്നുപോയി. കൂട്ടുകാരും സഭകളും നാട്ടുകാരും എല്ലാം കണ്ണീരിൽ ആയി. ദൈവം അവനെ ഏൽപ്പിച്ച ശുശ്രൂഷ തികച്ചു. പൗലോസ് പറഞ്ഞതുപോലെ അവൻ നല്ല പോർ പൊരുതി ഓട്ടം തികച്ചു, അവന് വേണ്ടി ഒരുക്കിയ നിത്യതയിൽ ചേർക്കപ്പെട്ടു. അവൻ മുഖാന്തിരം പലരും യേശുവിങ്കലേക്ക് വന്നു. അവന് കിട്ടിയ മൂന്നരവർഷം കർത്തൃവേലയിൽ അവൻ വ്യാപൃതനായിരുന്നു. ഈ ദൈവ സ്നേഹത്തിലേക്ക് അനേകരെ നയിക്കുവാൻ ദൈവം കുഞ്ഞുങ്ങളെ ഒരുക്കട്ടെ.കർത്താവിനു വേണ്ടി,സ്വർഗ്ഗ രാജ്യത്തിനുവേണ്ടി അദ്ധ്വാനം ചെയ്യുവാൻ നമുക്ക് ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുവാൻ സർവ്വശക്തനായ ദൈവം കൃപ നൽകട്ടെ. ഈ പിഞ്ചു ബാലനെ പോലെ നമ്മുടെ തലമുറയെ ആത്മീയരായി വളർത്തിയെടുക്കുവാൻ, സ്വർഗ്ഗരാജ്യത്തിന് വേണ്ടി നിലകൊള്ളുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. *SAM SKARIA* *KARUVELIL* *S.N.COLLEGE JN* *CHEMMENTHOOR* *PUNALUR.* *TEL.NO. 7592034132,9447557514*

Share on Facebook Share on Whatsapp Back to News Page
To Top ↑