എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം ഗ്രാജുവേഷൻ ഇന്ന് തിരുവല്ല : കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ 8 -മത് ബാച്ചിന്റെ ഗ്രാജുവേഷൻ ഇന്ന് വൈകുന്നേരം 8 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു.3 കോഴ്സുകളിലായി 35 ൽ അധികം ആളുകളാണ് ഗ്രാജുവേറ്റ് ചെയ്യുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ളവർ ഈ പഠനത്തിന്റെ ഭാഗമായിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന എക്സ്റ്റൻഷൻ കോഴ്സും റെഗുലർ കോഴ്സുമാണ് സ്കൂൾ ഓഫ് ചൈൽഡ് ഇവഞ്ചലിസത്തിനുള്ളത്. ഇത്തരത്തിലുള്ള ട്രെയിനിങ് സഭകൾക്ക് വലിയ അനുഗ്രഹമാണ്. വർക്കി എബ്രഹാം കാച്ചാണത്ത് ആധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സ്റ്റാർലാ ലൂക്ക് മുഖ്യ സന്ദേശം നൽകും. റവ. തമ്പി മാത്യു അനുഗ്രഹ പ്രാർത്ഥനക്കു നേതൃത്വം നൽകുന്നതാണ് എന്ന് പ്രിൻസിപ്പാൾ ഷിബു കെ ജോൺ അറിയിച്ചു. ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തീകരിച്ചവർക്കാണ് ഗ്രാജുവേഷൻ നൽകുന്നത്. പാലക്കാടും തൃശ്ശൂരിൽ നിന്നുമുള്ള 30 ഓളം ആളുകളും അന്തർദ്ദേശീയ തലത്തിൽ 20 ഓളം പേരും ഇതിന്റെ ഭാഗമായിരുന്നു. എക്സറ്റൻഷൻ ബാച്ചിനു പാലക്കാട് പാസ്റ്റർ സത്യൻ എ. എസ്., തൃശൂർ പാസ്റ്റർ അരുൺ കുമാറും ആണ് നേതൃത്വം നൽകുന്നത്. കോർഡിനേറ്റർ ആയി ബ്ലെസ്സൺ തോമസ് പ്രവർത്തിക്കുന്നു; പാസ്റ്റർ ബിനു വടശേരിക്കര, പാസ്റ്റർ .അനിൽ ഇലന്തൂർ, പാസ്റ്റർ ജിജി ചാക്കോ, ഡെന്നി ജോൺ, ബെൻസൺ വർഗ്ഗീസ്, ബ്ലസൻ പി ജോൺ എന്നിവർ നേതൃത്വം നല്കുന്നു. ഡോ. സജി കെപി, ഡോ. ആനി ജോർജ്ജ്, ജോൺ തോമസ്, മാത്യു വർഗീസ്, ജോബി കെ.സി, സജു ഫിലിപ്പ്, കിരൺകുമാർ, സാംസൺ R M, ജോൺ ഫിലിപ്പ്, എന്നിവരും ക്ലാസുകൾ നയിച്ചു.

